Breaking

Culture

ഡിംസ് പൂർവ്വവിദ്യാർഥിയും സിനിമാ സംവിധായകനുമായ വിഷ്ണുവിനെ ആദരിച്ചു

തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട മുപ്പതാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK) ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട
"ചാവുകല്യാണം" എന്ന സിനിമയുടെ സംവിധായകനും മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു ബി. ബീനയെ കോളേജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അഭിനേതാവ് നിതീഷ് ഭാസ്കർ ചടങ്ങിൽ പങ്കെടുത്തു. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര VC ഉപഹാരം സമ്മാനിച്ചു. കോളേജ് തിയറ്ററിൽ പ്രദർശിപ്പിച്ച ‘ചാവുകല്യാണം‘ നിറഞ്ഞ കൈയ്യടികളോടെയാണ് വിദ്യാർഥികളും അദ്ധ്യാപകരും വരവേറ്റത്. അധ്യാപകൻ കൂടിയായ വിഷ്ണു തൻ്റെ സിനിമാവിശേഷങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. വൈസ് പ്രിൻസിപ്പാൾ ജിജി സി. ബേബി, അധ്യാപകരായ ലിൻസൻ എം. ജയിംസ്, ജിബിന ജോർജ് എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.