ചേതനോത്സവത്തിനു തുടക്കമായി
ചേതന മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടും ചേതന സൗണ്ട് സ്റ്റുഡിയും ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്സ് സംയോജ്യമായി സംഘടിപ്പിക്കുന്ന ചേതനോത്സവം 2025ന് തൃശൂർ കേരള സംഗീത നാടക അക്കാദമിയിൽ തുടക്കമായി. വിവിധ്, ഓഡിയോ ഫീ ലിയ, മ്യൂസിക്കോഫീലിയ എന്നിങ്ങനെ മൂന്ന് വ്യത്യസ്തങ്ങളായ പേരുകളിലായി നവംബർ 28, 29, 30 തീയതികളിലായാണ് പരിപാടി നടക്കുന്നത്.
ഓഡിയോ ഫീലിയ
ഓഡിയോഫീലിയയുടെ ഔദ്യോഗിക ഉദ്ഘാടനം ചേതന സ്റ്റുഡിയോ ഡയറക്ടർ റവറന്റ് ഫാദർ തോമസ് ചക്കലമറ്റത്ത് സിഎംഐ നിർവഹിക്കുകയും അതിനിടനുബന്ധിച്ചു ഓഡിയോ എക്സിബിഷനും നടന്നു. തുടർന്ന് കെ.ജെ.സിംഗ്,ബിജിപാൽ,ഗണേഷ് മാരാർ,വീട്രാഗ് ഗോപി,നന്ദു കർത്ത എന്നീ പ്രമുഖർ ഉൾപ്പെയെടുത്തിയിട്ടുള്ള പാനൽ ഡിസ്കഷനും നടന്നു. കെ.ട്ടി. ഫ്രാൻസിസ് സംഘടിപ്പിച്ച ലൈവ് മിക്സിങ് വർക്ക്ഷോപ്പ്, വീട്രാഗ് ഗോപി നയിച്ച സി ബാൻഡിന്റെ ഫ്യൂഷൻ കോൺസർട്ട് എന്നിവ പരിപാടിയുടെ മുഖ്യ ആകർശനമായിരുന്നു. കൂടാതെ ചടങ്ങിൽ സീനിയർ ലൈവ് മിക്സ് എഞ്ചിനീയർ കെ.ട്ടി. ഫ്രാൻസിസ്, സീനിയർ മിക്സിങ് എഞ്ചിനീയർ രാജൻ വി ഫ്രാൻസിസ് എന്നിവരെ ഫാദർ പോൾ അലൻ എന്നിവരെ ആദരിച്ചു.
മ്യൂസിക്കോ ഫീലിയ
മ്യൂസിക്കോ ഫീലിയയുടെ ഉദ്ഘടന വേദിയിൽ സംഗീത യാത്രയുടെ അൻപത് വർഷങ്ങൾ പിന്നിട്ട ഔസേപ്പച്ചനെ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫെൻ ദേവസി നയിച്ച സംഗീതനിശയും നടന്നു.
വിവിധ്
ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്സ്ന്റെ ആഭിമുഖ്യത്തിൽ മീഡിയ ആൻഡ് ലിറ്ററേച്ചർ ഓഫ് ചേതന, ഡിഗ്രീ ഫിലിം ഷോ ഓഫ് ചേതന, ചതുരം എന്നിവ അരങ്ങേറി. ഓൾ കേരള ചേതന ഫിലിം ക്വിസ്സ് മത്സരവും ചതുരം ആർട്ട് ഷോയുടെ ഭാഗമായി ഫോട്ടോഗ്രാഫി എക്സിബിഷനും വ്യത്യസ്തങ്ങളായ ഇൻസ്റ്റാലേഷനുകളും ഡിഗ്രീ ഫിലിം ഷോ യുടെ ഭാഗമായി ചേതന കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഡോക്യൂമെന്ററികളും, ഷോർട്ട്ഫിലിമുകളും പ്രദർശിപ്പിച്ചു.
- Campus Vartha
