Breaking

Culture

ഡിംസ് ഡിലൈറ്റ്സ് കരോൾ ഇന്ന് ചാലക്കുടിയിൽ

ഡിംസ് ഡിലൈറ്റ്സ് കരോൾ ഇന്ന് ചാലക്കുടിയിൽ

മുരിങ്ങൂർ: ഡിംസ് മീഡിയ കോളേജിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഡിംസ് ഡിലൈറ്റ്സ് ക്രിസ്തുമസ് കരോൾ- 2025' ഡിസംബർ 22 തിങ്കളാഴ്ച വൈകിട്ട് ചാലക്കുടി പട്ടണത്തിൽ നടക്കും. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കരോൾ സെന്റ് മേരീസ് ഫൊറോനാ ദേവാലയ അങ്കണത്തിൽ നിന്നാരംഭിച്ച് ചാലക്കുടിയിലെ പ്രധാനപ്പെട്ട വീഥികളിലൂടെ കടന്നുപോകുമെന്ന് സംഘാടകർ അറിയിച്ചു.

ചാലക്കുടി ഡി.വൈ.എസ്.പി വി.കെ. രാജു ഫ്ലാഗ് ഓഫ് ചെയ്യുന്ന കരോളിന് ആശംസകൾ അറിയിച്ചുകൊണ്ട് ഫൊറോനാ വികാരി റവ. ഫാ. വർഗീസ് പാത്താടൻ, വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌ ശ്രീ ജോയ് മൂത്തേടൻ എന്നിവർ സംസാരിക്കും. കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി, പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി, സ്റ്റാഫ് കോർഡിനേറ്റേഴ്‌സ് ലിൻസൺ എം. ജയിംസ്, സിമി പി.എസ്, ബേബി വിൻസെന്റ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ജെസ്‌വിൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

ഡിസംബർ 21, 2025